Monday, January 18, 2010

ജൂതര്‍

മോശേ,
നിന്റെ ഇടുപ്പെല്ലില്‍ കുരുത്തവര്‍ ഞങ്ങള്‍
നിന്റെ ചോരയാല്‍ പ്രഭാപൂരിതരായ അജഗണം
നനുത്ത നിലാവില്‍ നീ തീര്‍ത്ത
പത്ത് പ്രചോദിത ഖരകല്‍പ്പനകള്‍.

ചെമ്പരും,തവിടരും,സുവര്‍ണ്ണരും
ചീറ്റിത്തെറിക്കുന്ന രക്തത്തില്‍
നീയാകും ചന്ദ്രനിലേയ്ക്ക് വേലിയേറ്റം നടത്തുമ്പോള്‍
എന്തേ അവര്‍ ഞങ്ങളെ പുച്ഛിക്കുന്നു?

- ഐസക് റോസന്‍ബര്‍ഗ് ( 1890-1918-ബ്രിട്ടന്‍ ‍)‍

* ( പഴയ എഴുത്ത്  @ http://manojkurur2.blogspot.com ) 

3 comments:

asdfasdf asfdasdf said...

പുച്ഛിക്കാനുള്ള കാരണങ്ങളല്ല, പുച്ഛിക്കുന്ന കാരണങ്ങളാണെല്ലാവര്‍ക്കും വേണ്ടത്.

Jishad Cronic said...

നല്ല വരികള്‍...

ഹരിശങ്കരനശോകൻ said...

എല്ലാ പ്രവചകന്മാർക്കും ഈ ചോദ്യം മേയിൽ ചെയ്യാം...എന്ന് തോന്നുന്നു

 

(c)2009 Devadas V.M [ vm.devadas@gmail.com ]